Wednesday, January 26, 2011
കണ്ണാടി കാഴ്ചകള്‍
വാഗ്മയ ചിത്രങ്ങളെകാള്‍ കഥ പറയാന്‍ ചിത്രങ്ങള്‍ക്കാകുമെന്നു എന്നോ തിരിച്ചറിഞ്ഞതാണ്. തലച്ചോറിന്റെയും നാഡിവ്യുഹങ്ങളുടെയും പടമല്ലാതെ മറ്റൊന്നും വരയ്ക്കാന്‍ എനിക്ക് അറിയില്ല. അതും പരീക്ഷാവശ്യങ്ങള്‍ക്ക് വേണ്ടി വരച്ചു പഠിച്ചതാണ്.
ജീവിതത്തിലെ ഒരു കാലഘട്ടം വരെ നിറങ്ങളോട് ഭ്രമം ഉണ്ടായിരുന്നില്ല. ഇടക്കെപ്പോഴോ കമ്പം തോന്നിയ കാഴ്ചകളില്‍ മനസുടക്കിയപ്പോള്‍ അത് ഒപ്പിയെടുക്കാന്‍ മൊബൈല്‍ ഫോണും ക്യാമറയും ഒരുപാട് സഹായിച്ചു.
ഒരിക്കല്‍ എന്‍റെ മൊബൈല്‍ ഫോണിലെ ചിത്രങ്ങള്‍ കണ്ട ഒരു സുഹൃത്താണ് ഫോട്ടോ ബ്ളോഗ് എന്ന ആശയം മനസിലേക്ക് പകര്‍ന്നു തന്നത്.
ബ്ലോഗിന് എന്ത് പേരിടണമെന്ന ചിന്ത മനസിനെ കുറെനാള്‍ അലോസരപ്പെടുത്തിയിരുന്നു. പിന്നീട് ഉറപ്പിച്ചു, കാഴ്ചകളുടെ കൌതുക ലോകത്തേക്ക് തലച്ചോറിനെ കൊരുത്തിട്ട ആ ഭ്രമിപ്പിക്കുന്ന കണ്ണാടിക്കാഴ്ച്ചകളുടെ പേര് മതി, അതേ; കാലിഡോസ്കോപ്
Subscribe to:
Post Comments (Atom)
No comments:
Post a Comment